ഉയിർപ്പ് ആറാം വെള്ളി
(വി.യോഹന്നാൻ : 1:35-39)
ഇതാ ദൈവത്തിന്റെ കുഞ്ഞാട് – യോഹന്നാന്റെ സാക്ഷ്യപ്പെടുത്തലാണ്. ശിഷ്യരെ കണ്ടെത്തുവാനും ശിഷ്യരുടെ സംഖ്യ വർദ്ധിപ്പിക്കുവാനും ശ്രമിക്കുന്നവർക്കിടയിൽ യോഹന്നാൻ ഒരു അപവാദമെന്നു പറയാം. അയാൾ യഥാർത്ഥ ഗുരുവിലേക്ക് തന്റെ ശിഷ്യരെ നയിച്ചു… യഥാർത്ഥ പ്രേഷിതനായി.
തന്നിലേയ്ക്ക് ജനത്തെ ആകർഷിച്ചില്ല… സത്യവെളിച്ചത്തിലേക്ക് മുൻപേ നടന്നയാൾ വഴികാട്ടി.
മുൻപേ നടന്ന് ദൈവത്തിൻ കുഞ്ഞാടിലേയ്ക്ക് അപരനെ എത്തിക്കുന്നവരാകാം.