ജനകീയ മത്സ്യകൃഷി അവാർഡിന് അപേക്ഷിക്കാം
കോട്ടയം: മികച്ച മത്സ്യകർഷകർക്ക് ഫിഷറീസ് വകുപ്പ് നൽകുന്ന ജനകീയ മത്സ്യകൃഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഓരുജല കർഷകൻ, ശുദ്ധജല കർഷകൻ, ചെമ്മീൻ കർഷകൻ, അക്വാകൾച്ചർ പ്രൊമോട്ടർ, തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. സംസ്ഥാന, കേന്ദ്ര സർക്കാർ ധനസഹായ പദ്ധതികളിലൂടെയും സ്വന്തമായും മത്സ്യ കൃഷിയിലേർപ്പെടുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 28 വൈകിട്ട് നാലിനകം നൽകണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജില്ലാ ഓഫീസ്, കോട്ടയം, പാലാ, വൈക്കം മത്സ്യ ഭവനുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ: 0481 2566823.