ഉയിർപ്പ് ആറാം തിങ്കൾ
(വി.യോഹന്നാൻ:
4 :27-30 , 39-42)
സമരിയാക്കാരി ക്രിസ്തുവിനെ കണ്ടുമുട്ടിയവൾ ക്രിസ്തുവിനെ കൊടുക്കുന്നവളായി.
അത്രകണ്ട് നല്ലതല്ലാത്ത ഭൂതകാലത്തിൽ നിന്ന് അവളെ പുറത്തു കൊണ്ടുവരാൻ അല്പവേളയേ ക്രിസ്തുവിനും വേണ്ടി വന്നുള്ളൂ. പിന്നീടവൾ അത്ഭുതകരമായൊരു മാറ്റത്തിലേയ്ക്കാണ് ചുവടുവയ്ച്ചത്. ഒരു പട്ടണം മുഴുവൻ ക്രിസ്തു വിശ്വാസികളാകാൻ നിമിത്തമായി മാറി അവളുടെ വിശ്വാസ ജീവിതം.
നമ്മുടെ വിശ്വാസ ജീവിതം അപരനിൽകൂടി ക്രിസ്തു രൂപപ്പെടുന്നതാകട്ടെ.