ഇസ്താംബുൾ: വനിത ബോക്സിങ് ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം.
ഫൈനലിൽ തായ്ലൻഡിന്റെ ജിറ്റ്പോങ് ജിറ്റാമാസിനെയാണു സരീൻ തോൽപിച്ചത്.
തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഫൈനലിൽ 52 കിലോ വിഭാഗത്തിലാണ് സരീന് സ്വർണം നേടിയത്. വനിതാ ലോകചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് സരീൻ.
ഫൈനൽ പോരാട്ടത്തിൽ 5–0 നാണ് ടോക്കിയോ ഒളിംപിക്സിലെ ക്വാർട്ടർ ഫൈനലിലെത്തിയ ജിറ്റ്പോങ്ങിനെ സരീൻ കീഴടക്കി.