ഉയിർപ്പ് അഞ്ചാം ചൊവ്വ
(വി.ലൂക്കാ: 8:1-8)
വചനവിത്ത് വിതയ്ക്കുന്നത് ശരിയായ നിലത്താകണം.
ഞെരുക്കങ്ങളെ അതിജീവിക്കുന്ന ഇടങ്ങൾ രൂപപ്പെടുത്താം. ക്രിസ്തു ദൈവരാജ്യ സുവിശേഷം പങ്കുവച്ച ഇടങ്ങൾ ഒക്കെ നല്ല നിലങ്ങളായി രൂപപ്പെട്ടു. പന്ത്രണ്ടു ശിഷ്യന്മാർ, വ്യാധികളിൽ നിന്ന് മുക്തരാക്കപ്പെട്ടവർ, അശുദ്ധാത്മാക്കൾ വിട്ടുപോയവർ ഒക്കെ വചന വിത്ത് സ്വീകരിച്ച നല്ല നിലങ്ങളായി.
ഗുരു വിളിച്ചവർക്ക് നല്കിയ അധികാരങ്ങൾ നല്ല നിലങ്ങൾ പാകപ്പെടുത്താൻ നമ്മെ സഹായിക്കട്ടെ.