This Content Is Only For Subscribers
ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും.
അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടും
ന്യൂഡൽഹി : ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും. ഉയർന്ന പരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊത്തവില സൂചികയിലെ വർധന മുൻവർഷത്തെക്കാൾ 10.76% ആണെന്നും ഇതനുസരിച്ചുള്ള വിലവർധനയുണ്ടാകുമെന്നും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വ്യക്തമാക്കി. വിലനിയന്ത്രണമുള്ള മരുന്നുകൾക്ക് 1997ൽ എൻപിപിഎ നിലവിൽവന്ന ശേഷം ഒറ്റയടിക്കുണ്ടാകുന്ന റെക്കോർഡ് വിലവർധനയാണിത്. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ 2 ശതമാനവും മാത്രമായിരുന്നു വർധന. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, വിളർച്ച ചെറുക്കാനുള്ള മരുന്നുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടും.