സ്കൂളുകൾക്കായി ഷോർട്ട് ഫിലിം മൽസരം : 20 വരെ അപേക്ഷിക്കാം

Date:

പാലാ: കേരള സർക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിൽ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സ്ക്കൂളുകൾക്കായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മൽസരത്തിന്റെ എൻട്രികൾ ഇരുപതാം തീയതി വരെ സ്വീകരിക്കും.

ജലത്തിന്റെ പ്രാധാന്യവും അമൂല്യതയും വ്യക്തമാക്കുന്ന മൂന്നു മിനിറ്റിൽ കുറയാത്തതും പത്തു മിനിറ്റിൽ കവിയാത്തതുമായ വീഡിയോകളാണ് മൽസരത്തിൽ പരിഗണിക്കുന്നത്. എച്ച്.ഡി. ക്വാളിറ്റിയിൽ ശബ്ദവും വെളിച്ചവും കൃത്യമായ അനുപാതത്തിൽ മിശ്രണം ചെയ്ത വീഡിയോകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും പങ്കാളികളാകാവുന്നതാണ്. സ്കൂളിന്റെ പേര് , ജലശ്രീ ക്ലബ്ബിന്റെ പേര് , ഷോർട്ട് ഫിലിമിന്റെ അണിയറ ശില്പികളുടെ പേരുകൾ എന്നിവ വീഡിയോയുടെ ആമുഖത്തിൽ ചേർക്കണം.

മൽസര വിജയികൾക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം എന്ന ക്രമത്തിൽ ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിക്കുന്നതാണ്. മൽസരത്തിന് സമർപ്പിക്കുന്ന ഗുണനിലവാരമുള്ള എല്ലാ വീഡിയോകളും ജലനിധിയുടെ യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുന്നതാണ്.

മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ തങ്ങളുടെ വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്തശേഷം jcktymshortfilm@gmail.com എന്ന മെയിലിൽ ഷെയർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 828112038, 9961668240.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...