ഉയിർപ്പ് നാലാം വെള്ളി
(വി.യോഹന്നാൻ : 3:1-12)
നിക്കൊദേമൂസ് ജ്ഞാനത്തിനപ്പുറം വിജ്ഞാനം തേടിയ വ്യക്തിയാണ്. യഥാർത്ഥ വിജ്ഞാനം ക്രിസ്തുവിലെത്തി നില്ക്കുന്നു എന്നയാൾ വിവേചിച്ചറിയുന്നു. ഗുരു എന്നതിലുപരി ദൈവപുത്രനായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.
പരിശുദ്ധാത്മാവിലുള്ള വീണ്ടുംജനനം ദൈവരാജ്യ പ്രവേശനത്തിനുള്ള യോഗ്യതയെന്ന ക്രിസ്തു വചനം ഹൃദയത്തിൽ അയാൾ ഏറ്റുവാങ്ങി.
പരിശുദ്ധാത്മാവേ, വീണ്ടും ജീവനേകാൻ ശക്തിയേകാൻ അഭിഷേകമായി എന്നിൽ നിറയണമേ…