പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ജനുവരി 2, 2024  ചൊവ്വ 1199 ധനു 17

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5

വാർത്തകൾ

🗞🏵 മണിപ്പുരിലെ തൗബാൽ ജില്ലയിലുണ്ടായ അക്രമത്തിൽ നാലു പേർ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുതുത്സരദിനത്തിൽ അഞ്ജാതരായ ഒരു സംഘം ആളുകളാണ് പ്രദേശത്ത് അക്രമം നടത്തിയത്. ഇവർ കൊള്ളയടിക്കാനാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. അക്രമികൾ ഇവിടേയ്ക്ക് വരാനുപയോഗിച്ച വാഹനം നാട്ടുകാർ തീവെച്ചിരുന്നു

🗞🏵 പ്രധാനമന്ത്രിയുടെ ക്രിസ്മസ് വി രുന്നിൽ പങ്കെടുത്ത ക്രൈസ്‌തവ സഭാ നേതാകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളസദസിനിടെയായിരു ന്നു മുഖ്യമന്ത്രിയുടെ വിമർശനം. ക്രൈസ്ത വവിശ്വാസത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെ ട്ടവർക്കുവേണ്ടി ചെറുവിരലനക്കാത്തവരാ ണ് സൗഹൃദം നടിക്കുന്നതെന്നും മുഖ്യമ ന്ത്രി കുറ്റപ്പെടുത്തി.മണിപ്പൂരിൽ ക്രൈസ്‌തവ വിശ്വാസം സ്വീക രിച്ചവർ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

🗞🏵 ജപ്പാനിൽ തുടർഭൂചലനങ്ങൾ ക്കു പിന്നാലെ സുനാമി. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഇന്ത്യൻ സമയം ഉ ച്ചയ്ക്ക് പന്ത്രണ്ടരയോടെ ശക്തമായ ഭൂചല നം അനുഭവപ്പെട്ടത്. ഒന്നരമണിക്കൂറിനിടെ 21 തുടർഭൂചലങ്ങളുണ്ടായി
റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടു ത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ജ പ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മു ന്നറിയിപ്പ് നൽകി.

🗞🏵 തദ്ദേശസ്ഥാപനങ്ങളുടെ സേവന ങ്ങൾ ഒറ്റ ആപ്പിൽ ജനങ്ങളിലേക്കെത്തുന്ന കെ-സ്മാർട്ട് പദ്ധതിക്ക് കൊച്ചിയിൽ തുട ക്കമായി. ഗോകുലം കൺവൻഷൻ സെന്ററി ൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ- സ്‌മാർട്ട് ആപ്പ് ഉദ്ഘാട നം ചെയ്തത്.ഇൻഫർമേഷൻ കേരള മിഷനാണ് കെ- സ്മാർട്ട് ആപ് വികസിപ്പിച്ചത്. തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേ വനങ്ങൾ സമയബന്ധിതമായി ഓഫീസുക ളിൽ പോകാതെ തന്നെ ഇനി ജനങ്ങളിലേ ക്കെത്തുന്ന തരത്തിലാണ് കെ- സ്മാർട്ട് ആപ്പിന്റെ പ്രവർത്തനം

🗞🏵 മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ ജേക്കബ് പാലയ്ക്കാപ്പിള്ളി. സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടുവാണെന്ന് പറഞ്ഞ അദ്ദേഹം, ഇത് പാർട്ടി ക്ലാസുകളിൽ നിന്ന് കിട്ടിയതാണോയെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തു.


 
🗞🏵 മൂന്നാറിൽ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ പടയപ്പ. ഇത്തവണ റേഷൻ കടയാണ് പടയപ്പ തകർത്തെറിഞ്ഞത്. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം ആം നമ്പർ കടയാണ് ഭാഗികമായി തകർത്തത്. തുടർന്ന് റേഷൻ കടയിലെ 3 ചാക്ക് അരിയും കഴിച്ച ശേഷമാണ് പടയപ്പ കാടുകയറിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പടയപ്പ റേഷൻ കടകൾ തകർത്തിരുന്നു. ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയാണ് പടയപ്പ അന്ന് തകർത്തത്.

🗞🏵 ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിനാണ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ കെ
 
🗞🏵 നാലാം ക്ലാസുകാരനെ പോലീസ് മർദ്ദിച്ചുവെന്ന് പരാതി. കായംകുളത്താണ് സംഭവം. അക്ഷയ് എന്ന നാലാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനിടെയാണ് കുട്ടിയെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചത്. ഞായർ രാത്രിയാണ് കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ സംഭവം ഉണ്ടായത്. മർദ്ദനമേറ്റ അക്ഷയ് ആശുപത്രിയിൽ ചികിത്സ തേടി.

🗞🏵 തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രതികളായ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കിയതായി തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

🗞🏵 ഇത്തവണ ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയിൽ റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ. 94.5 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31 ന് മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത്. ക്രിസ്തുമസ് – പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ഇത്തവണ ആകെ വിറ്റഴിച്ചത് 543 കോടി രൂപയുടെ മദ്യമാണ്. ഇത്തവണ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യവിൽപ്പന നടന്നിട്ടുണ്ട്.

🗞🏵 ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. ഒഴിവായത് വൻ അപകടം. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതുമാണ് അപകടം ഒഴിയാൻ കാരണമായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ ടയർ ആണ് ഊരിപ്പോയത്.

🗞🏵 പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചു.സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്.
 
🗞🏵 ഒരു ചൈനീസ് ഗവേഷണ കപ്പലിനെയും തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ അതിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആശങ്കകൾ മാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

🗞🏵 ഡല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്, വടക്കന്‍ രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ്, തെക്കന്‍ ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍ മഞ്ഞ് തുടരുന്നത്.
 
🗞🏵 രാജ്യത്തെ ഇന്ധനവിലയിൽ പത്ത് രൂപയോളം കുറവ് വരുത്തുമെന്നാണ് സൂചന. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രനീക്കം. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നടപടികൾ ആരംഭിച്ചെന്ന് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

🗞🏵 മുംബൈയിലെ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എംടിഎച്ച്എല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12ന് ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു. രാജ്യത്തെ ഏറ്റവും നീളമേറിയ സമുദ്രപാലമാണ് എംടിഎച്ച്എല്‍ പദ്ധതി. മുംബൈയിലെ സേവ്രി മുതല്‍ റായ്ഗഡിലെ ഹാവ ഷേവ വരെ നീളുന്ന സമുദ്രപാലമാണിത്. മേഖലയില്‍ വന്‍തോതിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു.

🗞🏵 കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി നടപ്പിലാകില്ലെന്ന സൂചന. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ റിപ്പോർട്ട്.. ഭാവിയിലെ റെയില്‍ വികസനത്തിന് തടസം സൃഷ്ടിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

🗞🏵 പുതുവർഷത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്തങ്ങളിലെ രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. പിഎസ്എൽവി സി-58 എന്ന റോക്കറ്റാണ് ഉപഗ്രഹവുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. എക്സ്പോസാറ്റിനോടൊപ്പം 10 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.

🗞🏵 ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. മാര്‍ച്ച് 19നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. ഒട്ടാവ, ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ക്ക് നേരെയും സാന്‍ഫ്രാന്‍സിസ്‌കോ, യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിദേശത്തെ ഇന്ത്യന്‍ മിഷനുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. 50ലധികം സ്ഥലങ്ങളിലാണ് ഇതിന്റെ ഭാഗമായി തിരച്ചില്‍ നടത്തിയത്.
 
🗞🏵 പുതുവർഷ ദിനത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയിൽ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികൾ വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയിൽ മാറ്റമുണ്ട്.

🗞🏵 രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞാഴ്ച മാത്രം 29 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ വകഭേദമായ ജെ.എൻ 1 കേസുകളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, കേരളത്തിൽ രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്. നേരത്തെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും കേരളത്തിലായിരുന്നു.
 
🗞🏵 ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി വിവരം. പാകിസ്ഥാനിൽ വെച്ച് പുതുവത്സരത്തിൽ അജ്ഞാതർ നടത്തിയ ബോംബാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. മസ്ജിദിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
അസ്ഹർ ബഹവൽപൂർ മസ്ജ്ദിലെ പതിവ് പ്രാർത്ഥനയ്‌ക്കെത്തിയതായിരുന്നു ഇന്ത്യ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ മൗലാന മസൂദ് അസ്ഹർ. 

🗞🏵 ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി. ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, മറ്റ് ആവശ്യങ്ങൾക്കുമായി ഇന്ത്യൻ എംബസിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഇമെയിൽ മുഖാന്തരവും എംബസിയുമായി ബന്ധപ്പെടാൻ സാധിക്കും.

🗞🏵 ചരിത്ര വിഷയങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു അയോധ്യ കേസിലെ വിധിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അയോധ്യ തര്‍ക്കത്തിന്റെ നീണ്ട ചരിത്രവും ഇതുയര്‍ത്തിയ വ്യത്യസ്ത വീക്ഷണങ്ങളും കൂടി പരിഗണിച്ചാണ് ഏകസ്വരത്തില്‍ വിധി പറയാന്‍ ബെഞ്ച് തീരുമാനിച്ചത്. വിധി ആര് എഴുതി എന്നത് വിധിന്യായത്തില്‍ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാര്‍ ഏകകണ്ഠമായി എടുത്തതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

🗞🏵 ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളില്‍ പങ്കാളിയായ കര്‍ണാടക സ്വദേശിയെ 30 കൊല്ലത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. 1992ല്‍ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കാളിയായ പൂജാരി (50) യെയാണ് അറസ്റ്റ് ചെയ്തത്.

🗞🏵 സർക്കാർ പണം കൊടുക്കാത്തതിനാൽ റോഡ് ക്യാമറാ കൺട്രോൾ റൂമുകളിൽ നിന്നു ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു. മോട്ടർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളിലുണ്ടായിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച മുതൽ പിൻവലിച്ചത്. ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.7 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം

🗞🏵 ഭർത്താവിന്റെ പ്രായം 55നു മുകളിലും ഭാര്യയുടെ പ്രായം 50ൽ താഴെയുമുള്ള ദമ്പതികൾക്ക് കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെ ഗർഭധാരണം തേടാൻ ഹൈക്കോടതി അനുമതി നൽകി. ഭർത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താൽ 50 വയസ്സിൽ താഴെയുള്ള ഭാര്യയ്ക്ക് അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്‌നിക്‌ (എആർടി) സേവനത്തിന് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് ദമ്പതികൾ നൽകിയ ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. 
 
🗞🏵 കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉള്‍പ്പെടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനങ്ങള്‍ വീഴുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കയിലെ സാമ്പത്തികാടിയന്തരാവസ്ഥ ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്

🗞🏵 വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. ബന്തിയോട് സ്വദേശിനി ഫാത്തിമ(19)യെയാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ ഏറെ വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

🗞🏵 തന്റെ മുൻഗാമിയായ ബെനഡിക്ട് പാപ്പയെ മരണവാര്‍ഷികത്തില്‍ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ.  ഡിസംബര്‍ 31നു ബെനഡിക്ട് പാപ്പയുടെ വിയോഗത്തിന് ഒരു വര്‍ഷം തികഞ്ഞിരിന്നു. ബെനഡിക്ട് പാപ്പ സ്വർഗത്തിൽ നിന്ന് സഭയെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.ബെനഡിക്ട് പതിനാറാമൻ പാപ്പ സ്നേഹത്തോടെയും വിവേകത്തോടെയുമാണ് സഭയെ സേവിച്ചതെന്നു  ഡിസംബർ 31 ന് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കരികെ നിന്നു നടത്തിയ പ്രസംഗത്തില്‍ പാപ്പ അനുസ്മരിച്ചു. 

🗞🏵 പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകിയോട് ക്ഷമിച്ച റുവാണ്ടന്‍ കത്തോലിക്ക വൈദികന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. 1994-ല്‍ ഗോത്രവര്‍ഗ്ഗങ്ങളായ ടുട്സികളും, ഹുടുക്കളും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടയിലാണ് ഫാ. മാര്‍സെല്‍ ഉവിനേസായുടെ കുടുംബം കൊലചെയ്യപ്പെട്ടത്. അന്ന് വെറും 14 വയസ്സ് മാത്രം പ്രായമുള്ള മാര്‍സെല്‍ ഈ കൊലപാതകങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. അന്ന് അനാഥനായ ആ കത്തോലിക്കാ ബാലന്‍ ക്രിസ്തുവില്‍ സമാശ്വാസം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സമൂഹത്തില്‍ ചേരുകയുമായിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ

ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് എകെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം...

പരിശുദ്ധാത്മാവ് പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു

പരിശുദ്ധാത്മാവ് ഉറപ്പുള്ള ഒരു വഴികാട്ടിയാണെന്നും എല്ലാവരിലൂടെയും എല്ലാ കാര്യങ്ങളിലും അവൻ സംസാരിക്കുന്നതിനാൽ...

ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക്...