ഈരാറ്റുപേട്ട: ESA വിഷയത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ സമീപനങ്ങൾക്കുമെതിരെ കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
2026 ഒക്ടോബർ 23 വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിലാണ് പരിപാടി നടക്കുന്നത്.
കേരള കോൺഗ്രസ് (എം) ചെയർമാനും എം.പി.യുമായ ശ്രീ. ജോസ് കെ. മാണി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു യോഗത്തിൽ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും.















