ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ. കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനമാണ് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജും ഉന്നയിച്ചത്. ആരോഗ്യവകുപ്പിനെ നിസാരമായാണ് മന്ത്രി കണ്ടതെന്ന് പി കെ ശ്രീമതി ആരോപിച്ചു. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ
പശ്ചാലത്തലത്തിലായിരുന്നു വാർത്താസമ്മേളനം. നിസ്സാരം എന്ന മട്ടിൽ ആണ് കെ മുരളീധരൻ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പികെ ശ്രീമതി ആരോപിച്ചു. എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കഴിഞ്ഞ് പത്ത് കൊല്ലം ആരോഗ്യരംഗത്ത് ഉണ്ടായിരുന്നു. മന്ത്രിമാർ മരുന്ന് കമ്പനികളുടെ ഏജൻ്റുമാരെ കാണാൻ പാടില്ല. കമ്പനി പ്രതിനിധികളെ കൂട്ടികൊണ്ട് വന്നത്
എസ്എറ്റി സൂപ്രണ്ടാണ്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. എൽഡിഎഫ് കാലത്ത് ഒരു ഏജൻ്റും മന്ത്രിമാരെ കണ്ടിട്ടില്ല. പിന്നെ എന്തിനാണ് കെഎംഎസ്സിഎൽ എന്നും പി കെ ശ്രീമതി ചോദിച്ചു. ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല ആരോഗ്യ വകുപ്പ് എന്ന് മുരളീധരൻ മനസ്സിലാക്കണം. എസ്എംഎ മരുന്നു വിവാദത്തിൽ ആരോഗ്യ വകുപ്പിന് തെറ്റുപറ്റി. അന്വേഷണം വേണം എന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു. എസ്എംഎ രോഗികളായ കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കി.















