വൈദിക സന്യസ്ത കൂട്ടായ്മയും പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും

Date:

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വൈദിക സന്യസ്തരുടെ സംഗമം മെയ് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാരിഷ് ഹാളിൽ വച്ച് നടത്തും. ഫാ. ടോം വാഴയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേലിനെ സമ്മേളനത്തിൽ വച്ച് ആദരിക്കുന്നതാണ്. ഫാ. ആന്റണി തയ്യിൽ, സി. സിനി വഞ്ചിക്കച്ചാലിൽ, സി. ജ്യോതിസ് പീടികയ്ക്കൽ, സി. ടെസ്സി തോമസ് കല്ലാച്ചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്.

പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകാംഗമായ ചിറപ്പുറത്തേൽ ഫാ. ജോസഫ് ഫെലിക്സിന്റെ പൗരോഹിത്യ സുവർണ ജൂബിലി മെയ് 14 ശനിയാഴ്ച കാവുംകണ്ടം പള്ളിയിൽ വച്ച് നടത്തും. 9:30 am ഫാ. ജോസഫ് ഫെലിക്സിന്റെ കാർമികത്വത്തിൽ കൃതജ്ഞതാബലി.

നോബർട്ടെയിൻ ജബൽപ്പൂർ ആശ്രമം പ്രിയോർ ഫാ. തോമസ് ചാണ്ടി അനുമോദന പ്രസംഗം നടത്തും. തുടർന്ന് പാരീഷ് ഹാളിൽ വച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫാ. ജെയ്സൺ, ഫാ. ബെൻസൺ തോമസ്, ഫാ. പീറ്റർ മണിക്കുറ്റിയിൽ, സി. സിനി വഞ്ചിക്കച്ചാലിൽ, സി. ജോതിസ് പീടികയ്ക്കൽ തുടങ്ങിയവർ ആശംസകളർപ്പിക്കും. ഫാ. ജോസഫ് ഫെലിക്സ് മറുപടി പ്രസംഗം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ. 1972 ഡിസംബർ 23 ന് നീലൂർ പള്ളിയിൽ വച്ച് നോബർട്ടെൻ സന്യാസസമൂഹത്തിനുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അച്ഛൻ മധ്യപ്രദേശിലെ ജബൽപൂർ രൂപതയിൽ വിവിധ ഇടവകകളിലും സമൂഹ്യപ്രവർത്തനരംഗത്തും സുത്യർഹമായ സേവനം ചെയ്തു. കാവുംകണ്ടം ഇടവകയിലെ സീനിയർ വൈദികരിൽ ഒരാളായ അച്ഛൻ ഇപ്പോഴും മിഷൻ പ്രവർത്തനം നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...