തിരുവനന്തപുരം : ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’ എത്തിയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദം പടിഞ്ഞാറേക്കും വടക്കുപടിഞ്ഞാറേക്കും 16 കിലോമീറ്റർ നീങ്ങി ചുഴലിക്കാറ്റായി മാറിയതായാണ് വകുപ്പ് ഇന്നലെ അറിയിച്ചത്. ‘അസാനി’’യുടെ സഞ്ചാരപാത കേരളത്തെ നേരിട്ടുബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു കനത്ത മഴയ്ക്കുസാധ്യതയുണ്ട്. ഒപ്പം മിന്നലും ശക്തമായ കാറ്റുമുണ്ടാകും.