ഉയിർപ്പ് രണ്ടാം വ്യാഴം
(വി.മത്തായി :15:21-28)
നിരന്തരം അപേക്ഷിക്കുന്നവനെ ദൈവം കൈവിടില്ല. കാനാൻകാരിയുടെ വിശ്വാസതീക്ഷണത ജീവിതത്തിൽ പുലർത്താൻ കഴിയണം. ദൈവത്തോട് ചിലശാഠ്യങ്ങളും കലഹങ്ങളുമാകാം എന്ന് ചുരുക്കം. വിശ്വാസത്തിന്റെ ആഴം പരിശോധിക്കാൻ ദൈവം ചിലപ്പോൾ മൗനത്തിന്റെ ഇടവേള കരുതി വെച്ചെന്ന് വരാം… എങ്കിലും പിന്നാലെ ചെല്ലുന്നവനെ അവൻ ചേർത്തുപിടിക്കും. ക്ഷണനേരo കൊണ്ട് അനുഗ്രഹപ്രദമാകും ജീവിതം.

















