കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് തുടർനടപടികളിലേക്ക്.
കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബസിലിക്ക അഡ്മിനിസ്ട്രേറ്ററും വികാരി യുമായ ഫാ. ആന്റണി പൂതവേലിൽ നല്കിയ പരാതിയിലാണ് നടപടിയെടുത്തിട്ടുള്ളത്. വികാരിയിൽനിന്ന് മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision