ഉയിർപ്പ് രണ്ടാം ഞായർ
(വി.യോഹന്നാൻ:20:24-31)
വിശ്വാസത്തിന്റെ ആഴം വർധിക്കാൻ ദൈവത്തോട് ചിലശാഠ്യങ്ങളും കലഹങ്ങളും നല്ലതാണ്. ശിഷ്യന്റെ ശാഠ്യത്തിനു മുന്നിൽ ക്രിസ്തു വഴങ്ങിക്കൊടുക്കുന്നത് എത്ര ഹൃദയ സ്പർശിയായ ഭാഗമാണ്.
നിന്നോട് ഞാൻ കലഹത്തിലാണെന്ന് തന്നെയായിരുന്നു തോമസിന്റെ ഭാഷ്യം.
നീ ആവശ്യപ്പെടുന്ന ചെറുകാര്യം പോലും ഞാൻ സാധിച്ചു തരും ..നിനക്ക് വിശ്വാസത്തിൽ വളരാൻ എന്നതായിരുന്നു ഗുരു ഭാവം.
ക്രിസ്തുവിന്റെ തിരുമുറിവാണ് അവന്റെ ഉത്ഥാനത്തിന്റെ തെളിവെന്നറിഞ്ഞ തോമ ഗുരുമൊഴിക്കു മുൻപിൽ വിശ്വാസം ഏറ്റ് പറയാൻ വാക്കുകൾ ഇല്ലാത്തവനായി – എന്റെ കർത്താവെ, എന്റെ ദൈവമേ…