കണ്ണൂര് ∙ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു.
ചടങ്ങുകൾക്ക് സിറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാന കാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണം.