പാലാ : മരത്താലേ വന്ന ദോഷം മരത്താലേ ഒഴിപ്പാനായി, മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ…
46-ാം വർഷത്തിലും മുടക്കമില്ലതെ കത്തീഡ്രലിലെ പുത്തൻപാന സംഘത്തിന്റെ പാനവായന ഇന്നലെയും നടന്നു.
യേശുവിന്റെ ജനനം മുതൽ മരണവും ഉത്ഥാനവും വരെയുള്ള സംഭവങ്ങളാണ് ജർമൻകാരനായ അർണോസ് പാതിരി രചിച്ച പുത്തൻപാനയിൽ പ്രതിപാദിച്ചിട്ടുള്ളത്.
ഫാ.മാത്യു മഠത്തിക്കുന്നേൽ കത്തീഡ്രൽ വികാരിയായിരുന്ന കാലത്താണ് പാന വായന സംഘത്തിന് തുടക്കം കുറിച്ചത്.