കാഞ്ഞിരമറ്റം: ദീപിക തീവ്ര പ്രചരണ പരിപാടിക്ക് കാഞ്ഞിരമറ്റം ഇടവകയിൽ തുടക്കമായി. പ്രചരണത്തിന്റെ ഭാഗമായി വാർഷിക വരിസംഖ്യ സ്കീമിൽ പങ്കാളികളാകുന്നതിന്റെ ഉദ്ഘാടനം വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവഹിച്ചു. ഇടവകയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
അസി. വികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്, ഡി.എഫ്.സി രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവ് പുരയിടം, രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ജയമോൻ പുത്തൻപുര, കൈക്കാരന്മാരായ സജിമോൻ ജോസഫ് നാഗമറ്റം, ടോമി തോമസ് ഓടയ്ക്കതകിടിയിൽ, ജോസ് തോമസ് കളരിക്കൽ, മാത്യു ജോർജ് പ്ലാത്തറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















