റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപം കട്ടിയുള്ള മേഘപാളികൾക്ക് മുകളിലായി ഉയർന്നുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റിയോ ഡി ജനീറോയിലെ കോർക്കോവാഡോ പർവതത്തിൽ സ്ഥിതി ചെയ്യുന്ന 30
മീറ്ററിലധികം ഉയരമുള്ള ലോകപ്രശസ്തമായ ക്രിസ്തു രൂപം, താഴെയുള്ള മലഞ്ചെരിവുകളെ മൂടിക്കിടക്കുന്ന വെളുത്ത മേഘപടലങ്ങൾക്ക് മുകളിലായി നിലകൊള്ളുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
മേഘപാളികൾക്ക് മുകളിൽ തെളിഞ്ഞുനിൽക്കുന്ന പ്രതിമയുടെ ദൃശ്യങ്ങൾ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. കോർക്കോവാഡോ പർവതശിഖരത്തിലെ ഈ അപൂർവ്വ കാഴ്ചയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
















