പാലാ: കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാകേന്ദ്രമായ പാലാ അഡാർട്ട് ചികിത്സയുടെ ഭാഗമായി സ്വയംതൊഴിൽ പരിശീലന പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം അഡാർട്ട് ചെയർമാനും പാലാ രൂപത വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ നിർവഹിച്ചു.
പാലാ ഗവൺമെന്റ് പോളിടെക്നിക്കുമായി ചേർന്നാണ് ഈ പ്രതിമാസ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ അഡാർട്ട് സീനിയർ കൗൺസിലർ ജോയ് കെ. മാത്യു, പോളിടെക്നിക് പ്രിൻസിപ്പൽ ബിനു ബി.ആർ, എസ്.എൽ.സി.എ കോഡിനേറ്റർ മാത്യു ടി.എം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
നേതൃത്വവും ക്രമീകരണങ്ങളും പരിപാടികളുടെ നടത്തിപ്പിന് ലിജോ ജോസ്, റിച്ചു കാപ്പൻ, സൗമ്യ ജോസ്, മധു കെ.ആർ, ടോമി തുടങ്ങിയവർ നേതൃത്വം നൽകി.
















