spot_img

ഇന്ത്യയുടെ 4 റഫാൽ വിമാനങ്ങൾ കാണാതായി’; ബ്രിട്ടീഷ് വ്യോമയാന മാഗസിന്റെ വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി

spot_img

Date:

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ മാത്രമേയുള്ളൂ എന്ന ബ്രിട്ടീഷ് വ്യോമയാന മാഗസിൻ ‘ഫ്ലൈറ്റ് ഗ്ലോബലിന്റെ’ (FlightGlobal) വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. എന്നാൽ, ഫ്ലൈറ്റ് ഗ്ലോബലിന്റെ ‘വേൾഡ് എയർഫോഴ്സ് ഡയറക്ടറി’ പുറത്തുവിട്ട പുതുക്കിയ പട്ടികയിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം 32 ആയാണ് രേഖപ്പെടുത്തിയിരുന്നത്.

റിപ്പോർട്ട് വലിയ രീതിയിൽ വിവാദമായതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് വ്യോമസേന ഉപമേധാവിയായിരുന്ന എയർ മാർഷൽ നർമദേശ്വർ തിവാരി പ്രതികരണവുമായി രംഗത്തെത്തിയത്. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന് കൃത്യമായ രേഖകളോ വിശദീകരണങ്ങളോ ഉൾപ്പെടുത്താതെയാണ് ഫ്ലൈറ്റ് ഗ്ലോബൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “റിപ്പോർട്ടിന്റെ അടിസ്ഥാനമെന്താണ്? കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് വിലയിരുത്തൂ” എന്ന് എക്സിലൂടെ (X) അദ്ദേഹം വ്യക്തമാക്കി.

വ്യോമസേനയുടെ ആദ്യ റഫാൽ വനിതാ പൈലറ്റായ സ്ക്വാഡ്രൻ ലീഡർ ശിവാംഗി സിംഗ് പാകിസ്ഥാന്റെ പിടിയിലായെന്ന വ്യാജ പാക് പ്രചാരണം പോലെ തന്നെയാണ് ഈ പുതിയ അവകാശവാദവുമെന്ന് നർമദേശ്വർ തിവാരി പരിഹസിച്ചു. 8 ഇരട്ട സീറ്റ് വിമാനങ്ങളും 28 ഒറ്റ സീറ്റ് വിമാനങ്ങളുമടക്കം 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. അതേസമയം, ഇതേ ഡയറക്ടറിയിൽ പാകിസ്ഥാന്റെ പക്കലുള്ള ‘സാബ് 2000 എറിഐ’ (Saab 2000 Erieye) വിമാനങ്ങളുടെ എണ്ണം ഒൻപതിൽ നിന്ന് ഏഴായി കുറച്ചും കാണിച്ചിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related