വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക്കിന്റെ (Anthropic) ഓഹരികൾ അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാക്കിൽ (Nasdaq) ലിസ്റ്റ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ ഓഹരിയൊന്നിന് 83 ഡോളർ എന്ന നിരക്കിലായിരുന്നു ലിസ്റ്റിങ്. ആകെ 98 കോടി (980 മില്യൺ) ഓഹരികളാണ് കമ്പനി ഐ.പി.ഒ (IPO) വഴി വിപണിയിൽ ഇറക്കിയിരിക്കുന്നത്.
ഓഹരി വിപണിയിലൂടെ 81 ബില്യൺ ഡോളറാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 1.5 ട്രില്യൺ ഡോളറാണ് ആന്ത്രോപിക് സ്വയം കണക്കാക്കുന്ന വിപണി മൂല്യം. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും (Dario Amodei) ഡാനിയെല്ല അമോദയും (Daniela Amodei) ചേർന്നാണ് നാസ്ഡാക്കിൽ ഔദ്യോഗികമായി മണി മുഴക്കി ഓഹരി വ്യാപാരത്തിന് തുടക്കം കുറിച്ചത്.
വരും മണിക്കൂറുകളിൽ ഓഹരി കൈമാറ്റം സജീവമാകുന്നതോടെ ഐ.പി.ഒയുടെ വിജയം വിലയിരുത്താനാകും. ഓഹരി വില 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. 2021-ൽ രൂപീകൃതമായ ആന്ത്രോപിക്, വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ആഗോള എ.ഐ രംഗത്തെ മുൻനിര കമ്പനികളിലൊന്നായി വളർന്നത്.
















