spot_img

അപ്രന്റീസ് പരിശീലനത്തിന് അപേക്ഷിക്കാം; 2,000-ത്തോളം ഒഴിവുകളിലേക്ക് ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ് മേള

spot_img

Date:

കളമശ്ശേരി: സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായാണ് അപ്രന്റീസ് തിരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നത്. ഡിസംബർ 5-ന് കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജിലാണ് മേള നടക്കുന്നത്.

യോഗ്യതകൾ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും, അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം നേടിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം.

രജിസ്ട്രേഷനും അഭിമുഖവും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിന്റെ വെബ്സൈറ്റായ www.sdcentre.org വഴി ഡിസംബർ 4-ന് മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡ്, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും, ബയോഡാറ്റയുടെ പകർപ്പും സഹിതം ഡിസംബർ 5 രാവിലെ 9 മണിക്ക് കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർക്ക് ഇഷ്ടാനുസരണം ഒന്നിലധികം സ്ഥാപനങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും.

മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ലഭ്യമായ ഒഴിവുകളുടെയും വിവരങ്ങളും ഇന്റർവ്യൂവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും ഡിസംബർ 3-ന് www.sdcentre.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2556530 എന്ന ഫോൺ നമ്പറിലോ sdckalamassery@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related