📰👉 കര്‍ഷകരെ ഭാരതത്തിന്റെ കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ സംരക്ഷകരും നവീകരണം കൊണ്ടു വരുന്നവരുമായി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര. കര്‍ഷകരുടെ പരമ്പരാഗത അറിവ് ശാസ്ത്രീയ ഗവേഷണ, വിത്ത് സംവിധാനങ്ങളുമായിബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
📰👉 എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെയാണ്. ഫലം പ്രഖ്യാപനം മേയ് ആദ്യവാരം.ഏകദേശം 4,25000 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നു.
📰👉 നവംബർ അവസാനത്തോടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെ അതിനുമുമ്പായി പ്രത്യേക സമ്മേളനം വിളിക്കുമെന്ന അഭ്യൂഹം ശക്തം. ഒരിക്കൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ വീണ്ടും പരിഗണിക്കുന്നതിന് പ്രത്യേക സമ്മേളനം വിളിച്ചുചേർത്തേക്കുമെന്നാണ് റിപ്പോർട്ട്.
📰👉 പരീക്ഷകളുടെ സുരക്ഷ ശക്തമാക്കുന്നതിന് വിരമിച്ച സൈനിക-അർധസൈനിക ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സ്വതന്ത്ര നിരീക്ഷകരുടെ സ്ഥിരമായ പാനൽ രൂപീകരിക്കാൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ).
📰👉 പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളിൽ പ്രകൃതിക്ഷോഭങ്ങളുടെ കാഠിന്യം കൂടുതലെന്ന് പഠനത്തിൽ കണ്ടെത്തൽ. ഇതിൽത്തന്നെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളെടുത്താൽ രാജ്യത്ത് രണ്ടാംസ്ഥാനത്ത് ഇടുക്കി ജില്ലയാണെന്ന് കണ്ടെത്തൽ
📰👉 അർജന്റീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്തോലിക പര്യടനത്തിലെ അവസാന രാജ്യമായ പെറുവിലെത്തി.
📰👉 ഇന്ത്യയിലേക്കുള്ള വീസ നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വീസ കാറ്റഗറികളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായി കുറച്ചു. ഇതിന് പുറമെ വീസ സബ്-കാറ്റഗറികളുടെ എണ്ണം 49ല്‍ നിന്ന് 23 ആയും കുറച്ചു.
📰👉 എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയത് സുപ്രീംകോടതിയുടെ നിർദേശമുള്ളതുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
📰👉 പാല് വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന് .ഇതാവശ്യപ്പെട്ട് അടുത്ത ദിവസം സര്‍ക്കാരിന് കത്ത് നല്‍കും.
📰👉 അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യത്തില്‍ ഇറങ്ങി വിദേശത്ത് പോകാന്‍ അനുമതി തേടിയ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോട്ടയം വിജിലന്‍സ് കോടതി നാല് വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്.















