നരിയങ്ങാനം: നരിയങ്ങാനം എസ്.എം.എം.യു.പി. സ്കൂളിൽ “Flavour Fiesta” എന്ന പേരിൽ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഒരുക്കി വിപുലമായ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ പാചകകലയോടുള്ള താൽപര്യം വളർത്തുന്നതിനും വിവിധ സംസ്കാരങ്ങളുടെയും പ്രദേശങ്ങളുടെയും ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനുമാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
തലപ്പലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയാറാക്കിയ വിവിധതരം നാടൻ-വിദേശ രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഫെസ്റ്റിൽ ആകർഷണമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വേറിട്ട അനുഭവം സമ്മാനിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.















