പാലാ :ക്ഷീര കർഷകരെ വീണ്ടും ദുരിതത്തിലാഴ്ത്തികാലിത്തീറ്റ വില വർദ്ധനവ്. 50 കിലോയുടെ ഒരു ചാക്കിന് 200 രൂപ വരെയാണ് വിലവർധന ഉണ്ടായിരിക്കുന്നത്. പാലിന് അല്പം വില വർധിപ്പിച്ച് കർഷകരുടെ നഷ്ടം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കർഷകരെ ഇരുട്ടടി നൽകിക്കൊണ്ട്
വീണ്ടും കാലിത്തീറ്റ വിലവർധനവ്. കഴിഞ്ഞ സെപ്റ്റംബറിൽ ചാക്കിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് വീണ്ടും വിലവർധനവ് ഉണ്ടായിരിക്കുന്നത്. ഈ വില വർധനവു മൂലം സാധാരണക്കാരായ ചെറുകിട ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. രണ്ടുമാസത്തിനിടെ 200രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നും യോഗം വിലയിരുത്തി.
അന്യായമായ ഈ വില വർധനവ് പിൻവലിച്ച് കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജോർജ് കുട്ടി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷക യൂണിയൻ എം നേതാക്കളായ കെ ഭാസ്കരൻ നായർ ടോമി മാത്യു,പ്രദീപ് ജോർജ്, ഷാജി കൊല്ലിത്തടം, പി വി ചാക്കോ, അബു മാത്യു,ബെന്നി കോതമ്പനാനി, സിറിയക് ജോസഫ് എന്നിവർ പ്രസംഗിച്ചു















