spot_img

ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബകൂട്ടായ്മ: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

spot_img

Date:

പാലാ: ഇടവകയിലെ പ്രായമായവരെയും അനാഥരെയും കണ്ടെത്തി അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയും, അതുവഴി എല്ലാ ജനങ്ങളെയും അൾത്താരയോട് ചേർത്തുനിർത്തുന്ന ചാലകശക്തിയാണ് കുടുംബക്കൂട്ടായ്മയെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.

44-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബക്കൂട്ടായ്മ ടീം അംഗങ്ങളുടെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി എല്ലാ ഇടവകകളിലും കരിസ്മാറ്റിക് കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈശോയുടെ തുടർച്ചയായ സഭയുടെ കൂട്ടായ്മകൾ ഊർജ്ജസ്വലമാക്കാനും, വചനം ആഴത്തിൽ പഠിച്ച് സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും ഏവർക്കും സാധിക്കണം. ഈ കൺവെൻഷന്റെ സമാപനത്തോടെ സഭ ആഗ്രഹിക്കുന്ന ആത്മീയ നവീകരണവും നവോത്ഥാനവും രൂപതയിൽ പൂർണ്ണമായി യാഥാർത്ഥ്യമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. തോമസ് ഓലായത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾസൺ കുന്നുംപുറത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, മാത്തുക്കുട്ടി താന്നിക്കൽ, സെബാസ്റ്റ്യൻ പയ്യനിമണ്ഡപം, ഷിജു വെള്ളപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും കുടുംബങ്ങളിലും പിതാവിന്റെ ക്ഷണക്കത്തും കൺവൻഷൻ്റെ പോസ്റ്ററും പ്രാർത്ഥനാ കാർഡും വിതരണം ചെയ്യുന്ന പദ്ധതിക്ക് സമ്മേളനം അന്തിമ രൂപം നൽകി.
തിരുവനന്തപുരം വെറ്റിനാട് മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലും ടീമും നയിക്കുന്ന ‘വചനാഭിഷേകം’ ബൈബിൾ കൺവെൻഷൻ 2026 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 വരെ നടക്കും. രൂപതാനേതൃത്വത്തോടൊപ്പം വിവിധ ഇടവകകളിലെ ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബക്കൂട്ടായ്മ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related