📰👉 ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി വിശ്വാസികൾക്കു മുന്നിലെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത മാർപാപ്പയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾ ആഹ്ലാദാരവങ്ങളോടെയാണ് വരവേൽപ്പ് നൽകിയത്.
📰👉 നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.
📰👉 യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുമായി വീണ്ടും യുദ്ധത്തിലേക്ക് കടക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഒരുങ്ങുന്നു. സൗദി അറേബ്യയും, ഇരുവരും തമ്മിൽ ഒരു കരാറിലെത്തിയതായി യെമനിലെ വൃത്തങ്ങൾ പറയുന്നു.
📰👉 ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം ആളുകളുടെ കുടിയേറ്റമാണെന്ന് ഡൊണാൾഡ് ട്രംപ്.
📰👉 ഫ്രാൻസിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായി. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ വ്യാപകമായ കൊള്ളയും തീവെപ്പും ഉണ്ടായി. മാസ്ക് ധരിച്ചെത്തിയ പ്രക്ഷോഭകാരികൾ അതിക്രമിച്ചുകയറി തീയിട്ടതിനെത്തുടർന്ന്, 140 വർഷത്തിലേറെ പഴക്കമുള്ള ലിമോജ് നഗരസഭാ കാര്യാലയം (ടൗൺ ഹാൾ) പൂർണമായും കത്തിനശിച്ചു.
📰👉 കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ഇന്ന് വത്തിക്കാനിൽ തുടക്കമാകും നാളെ രാവിലെ സമ്മേളനവേദിയിൽ പ്രസിഡന്റ് പതാക ഉയർത്തും. തുടർന്ന് പ്രതിനിധികൾ അവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പതാകകൾ വഹിച്ചുകൊണ്ടുള്ള പ്രയാണത്തിനുശേഷം സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
📰👉 കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ആൽബെർട്ടയിലെ ഒരു സൈനിക താവളത്തിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനേഡിയൻ ഫോഴ്സ് ബേസ് വെയ്ൻറൈറ്റിൽ (സിഎഫ്ബി) ആണ് അപകടം നടന്നത്.
📰👉 രാജ്യത്തുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാരീസിൽ 855 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഞായറാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് ഒരു റെക്കോർഡ് കണക്കാണ്. അക്രമത്തിന്റെ തോത് ഫ്രാൻസ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തലത്തിലെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു
📰👉 അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് യുക്രെയ്ൻസേന റഷ്യയിൽ വൻ ഡ്രോൺ ആക്രമണം നടത്തി. ശനിയാഴ്ച രാത്രി ആയിരത്തിലധികം ഡ്രോണുകളാണ് യുക്രെയ്ൻ സേന തൊടുത്തത്. യുക്രെയ്ന്റെ 1,015 ഡ്രോണുകൾ വെടിവച്ചിട്ടുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
📰👉 കേന്ദ്ര സർക്കാർ നടപ്പാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡി. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം പൂർണമായും നിഷ്പക്ഷമായ രീതിയിലായിരിക്കണമെന്നും കേന്ദ്രം ഭരിക്കുന്നവർ നേരിട്ട് നിയമിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.















