ഏറ്റുമാനൂർ കാവ്യ വേദിയുടെ ആഭിമുഖ്യത്തിൽ റോസി തമ്പി എഴുതിയ റബ്ബോനി എന്ന നോവൽ
സംബന്ധിച്ചു ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന പുസ്തക ചർച്ചയിൽ
മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രസംഗിക്കുന്നു.
സെബാസ്റ്റ്യൻ വട്ടമറ്റം അദ്ധ്യക്ഷത വഹിച്ചു.ഡോ.ബിജു ലാൽ എം വി , സഹീറ. എം , ജെ ആർ കുറുപ്പ്, ബ്രസിലിജോസ്, ടി പി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ വട്ടമറ്റം എഴുതിയ ലകാൻ ആൻ്റ് സിസോ ക്ക് എന്ന പുസ്തകം റോസി തമ്പിക്കു കൊടുത്തുകൊണ്ട് പി.പി. നാരായണൻ പ്രകാശനം ചെയ്തു.















