സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജിയാണ് പുതിയ ബോർഡ് ചെയർമാൻ. ഒമ്പതാം അംഗ ബോർഡാണ് പുതിയതായി നിലവിൽ വന്നത്.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവരാണ് നിയമസഭാ സാമാജികരുടെ പ്രതിനിധികളായി ബോർഡിലെത്തിയത്.















