വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും സ്കൂളിന് നേരെ കടുത്ത വെടിവെപ്പ്. ഒറിഗണിലെ സിൽവർ റെയിൽ എലമെന്ററി സ്കൂളിലാണ് (Silver Rail Elementary School) വ്യാഴാഴ്ച അതിക്രമം നടന്നത്. വെടിവെപ്പിൽ കുട്ടികളടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന അക്രമിയെ പോലീസ് വധിച്ചു.
ആക്രമണ വിവരം അറിഞ്ഞയുടൻ വൻ പോലീസ് സന്നാഹവും അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്കൂളും പരിസര പ്രദേശങ്ങളും പോലീസ് പൂർണ്ണമായും നിയന്ത്രണത്തിലാക്കി. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.















