spot_img

പതിറ്റാണ്ടുകൾ കർഷകർക്കായി പോരാടിയ കർഷക നേതാവ് അപ്പച്ചൻ നെടുമ്പള്ളിൽ വിടവാങ്ങി

spot_img

Date:

പാലാ : മൂന്ന് പതിറ്റാണ്ട് കർഷകർക്കായി പോരാടിയ കർഷക നേതാവ് പാലായുടെ കർഷക മുഖം അപ്പച്ചൻ നെടുമ്പിള്ളിൽ വിട വാങ്ങി. ബിസിനസ് രംഗത്ത് നിന്നും പൊതുപ്രവർത്തന രംഗത്തേക്ക് പതിറ്റാണ്ടുകൾക്കു മുമ്പ് കടന്നുവന്ന നെടുമ്പള്ളിൽ അപ്പച്ചൻ ചേട്ടൻ കേരള കോൺഗ്രസ് എംലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുന്നത്. രാമപുരത്ത് കേരള കോൺഗ്രസ് എം നെ വളർത്തുന്നതിൽ, കോൺഗ്രസ് പാർട്ടിയുമായി പോരാടുന്നതിൽ

പുതിയിടത്തുചാലിൽ അപ്പച്ചൻ ചേട്ടനോടൊപ്പം ചേർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വിസ്മരിക്കാൻ ആവില്ല.മാണി സാറിന് ശേഷം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ഒപ്പവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. കർഷകർക്ക് വേണ്ടിപാർലമെന്റിൽ ശബ്ദം ഉയർത്തുവാൻ ജോസ്ജോസ് കെ മാണിക്ക് മേൽ അദ്ദേഹം സമ്മർദം ചെലുത്തുകയും ചെയ്തു. അതിനായി പാർട്ടി ചെയർമാന് കർഷക യൂണിയന്റെ നേതൃത്വത്തിൽ

നിവേദനം നൽകുകയും ചെയ്തു. രാമപുരത്ത് ക്ഷീരകർഷകരെ സംഘടിപ്പിച്ച ക്ഷീര കർഷകസംഘം രൂപീകരിക്കുന്നതിലും വർഷങ്ങളോളം അതിന്റെ പ്രസിഡണ്ടായി പ്രവർത്തിക്കുന്നതിലും അദ്ദേഹത്തിന് സാധിച്ചു.കാരുണ്യ പ്രവർത്തനം അദ്ദേഹത്തിന്റെ ഒരു ജീവിതശൈലി തന്നെ ആയിരുന്നു. എല്ലാവർഷവും കർഷക യൂണിയന്റെ പേരിലോ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലിലൂടെയോ ഏതെങ്കിലും ഒക്കെചാരിറ്റി പ്രസ്ഥാനങ്ങൾക്ക് സംഭാവനകൾ നൽകുവാനും അന്നദാനം നടത്തുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് യശശരീരനായ കെഎം മാണി സാറിന്റെ ചരമ ദിനത്തിൽ കാരുണ്യ ദിനമായി ആചരിക്കുവാൻ കർഷക യൂണിയൻ എം നെ എന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. കർഷകർ നാടിന്റെ നട്ടെല്ല് ആണെന്നും കർഷകരെ സംരക്ഷിക്കേണ്ടത് ഗവൺമെന്റുകളുടെ ഉത്തരവാദിത്തമാണെന്നുമുള്ള തിരിച്ചറിവിലൂടെ അതിനായുള്ള പോരാട്ടങ്ങൾക്കായി കർഷക യൂണിയൻ എം പ്രവർത്തനങ്ങളി ലേക്ക് സജീവമായ അപ്പച്ചൻ ചേട്ടൻ 2016 മുതൽ പാലാ നിയോജകമണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലതയോടെ തന്റെ 82 വയസ്സിലും കർഷക യൂണിയൻ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു അദ്ദേഹം. കർഷക യൂണിയന്റെ നേതൃത്വത്തിൽ കർഷകർക്കായി കാർഷിക പഠന ക്ലാസുകൾ, സെമിനാറുകൾ, പ്രക്ഷോഭ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിൽ തൽപരനായിരുന്നു അദ്ദേഹം. മൺമറഞ്ഞ മുതിർന്ന കർഷക യൂണിയൻ നേതാക്കളെ അനുസ്മരിക്കുവാനും അവരുടെ പേരിൽ എൻഡോവുമെന്റുകൾ സ്ഥാപിച്ച് മികച്ച കർഷകർക്ക് ആദരവുകൾ നൽകുവാനും കഴിഞ്ഞവർഷം അദ്ദേഹം നടത്തിയ പ്രവർത്തനം ഇടപെടൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. രണ്ടുദിവസം മുൻപ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാസവള കീടനാശിനി വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസ് ധർണയും സംഘടിപ്പിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സംഘടന പാടവം വിളിച്ചറിയിക്കുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനവും കാരുണ്യ പ്രവർത്തനവും പൊതുപ്രവർത്തനരംഗത്ത് ഏവർക്കും മാതൃകയാക്കാവുന്നതാണ്.ഒരു മികച്ച നേതാവും സംഘാടകനും ആയിരുന്നു എൻ ജെ ജോസഫ് നെടുമ്പള്ളിൽ എന്ന പാലാക്കാരുടെ അപ്പച്ചൻ ചേട്ടൻ. അദ്ദേഹത്തിന്റെ മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ അനുശോചനം..

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related