📰👉 ഇൻഷുറൻസ് കമ്പനികളുടെയും എൻ.പി.എസ്സിൻ്റെയും ഓഹരി നിക്ഷേപത്തിൽ വൻ ഇടിവ്. ജൂൺ പാദത്തിലെ 41,465 കോടി രൂപയിൽനിന്ന് 45 ശതമാനം ഇടിഞ്ഞ് 22,714 കോടി രൂപയായി. അഞ്ച് പാദങ്ങൾക്കിടയിലെ ഏറ്റവും വലിയ പാദവാർഷിക ഇടിവാണിത്.
📰👉 ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ സ്പീച്ച്-ടു-സ്പീച്ച് എഐ മോഡലെന്ന അവകാശവാദത്തോടെ ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എഐ പുതിയ ഗ്രോക്ക് വോയ്സ് 3.0 എഐ മോഡൽ പ്രഖ്യാപിച്ചു മനുഷ്യരുമായുള്ള സ്വാഭാവിക സംഭാഷണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള വോയ്സ് എഐ മോഡലാണിത്.
📰👉 തെക്കൻ യെമനിലെ തുറമുഖനഗരമായ ഏഡനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരേ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രധാനമന്ത്രി ഡോ. ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
📰👉 കേരളത്തില് കാന്സര് രോഗികളുടെ വിവരങ്ങള് ശേഖരിക്കാന് ആരോഗ്യവകുപ്പ്. ഇതിനായി ഇ-ഹെല്ത്ത് മുഖേന ഏകീകൃത ഓണ്ലൈന് കാന്സര് രജിസ്ട്രി പോര്ട്ടല് ആരംഭിക്കും.
📰👉 യുഎസ്സിൽ സ്കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം ഒട്ടേറെപ്പേർക്ക് പരിക്ക്. ഒറിഗണിലെ സിൽവർ റെയിൽ എലമെന്ററി സ്കൂളിലാണ് വ്യാഴാഴ്ച വെടിവെപ്പ് നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
📰👉 സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലേക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച ഭേദഗതി പ്രൊപ്പോസൽ പരിഗണിച്ചു മാത്രമേ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് അന്തിമവിജ്ഞാപനം ഇറക്കാവൂ എന്നു കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
📰👉 28 വർഷമായി തടസപ്പെട്ടു കിടക്കുന്ന ശബരി റെയിൽപാത വഴിയിൽ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന വിഹിതം പൂർണമായി ചെലവഴിച്ചു പദ്ധതി പുനരാരംഭിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.
📰👉 ഇന്ത്യയിൽ കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2026 നവംബർ ഒന്ന് മുതൽ കോളിങ് നെയിം പ്രെസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകി. നമ്പറിന്റെ ഉടമയുടെ പേര് സ്ക്രീനിൽ കാണാനാവും.
📰👉 സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
📰👉 മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനേത്തുടർന്നാണ് തച്ചങ്കരി ജയിലിൽ മോചിതനായത്.















