ഏറ്റുമാനൂർ: വെട്ടിമുകൾ വിക്ടറി ലൈബ്രറിയിൽ ഗാന്ധിജയന്തി അനുസ്മരണ യോഗവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് സിറിൾ ജി. നരിക്കുഴി അധ്യക്ഷത വഹിച്ചു.
പുന്നത്തറ സെന്റ് ജോസഫ് സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ പി. റ്റി. ദേവസ്യാ ചടങ്ങിൽ ഗാന്ധിജയന്തി ദിനസന്ദേശം നൽകി. ഗാന്ധിജിയൻ മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ചും സമൂഹത്തിൽ അവ പകർന്നുനൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ലൈബ്രറി സെക്രട്ടറി ജോസ് എം. ഡി., കമ്മിറ്റി അംഗങ്ങളായ സുധാകരൻ കെ. എൻ., രാജേഷ് കെ. ആർ., നിഥിൻ അഗസ്റ്റിൻ, മനു പറമ്പേട്ട്, അഭിലാഷ് കെ. റ്റി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി കെട്ടിടവും പരിസരവും കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.















