വിമാന ഇന്ധന വില കുത്തനെ കൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും. ലിറ്ററിന് 16 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് എണ്ണക്കമ്പനികൾ വരുത്തിയത്. ഇതോടെ വിമാന ഇന്ധനവില
ലിറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു. തുടർച്ചയായ പ്രതിമാസ വർധനവിന് പിന്നാലെ വന്ന വൻ വിലക്കയറ്റം വരുംദിവസങ്ങളിൽ വിമാന യാത്രാനിരക്കുകൾ വീണ്ടും കുത്തനെ ഉയരാൻ
ഇടയാക്കും.വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 മുതൽ 60 ശതമാനം വരെയും വരുന്നത് ഇന്ധനച്ചെലവാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വ്യതിയാനങ്ങളും വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് വിലവർധനവിന് കാരണമെന്നാണ് വിശദീകരണം. ഇന്ധനവില വർധിച്ചതോടെ ചെലവ് നികത്താൻ ടിക്കറ്റ് നിരക്കുകൾ കൂട്ടുകയല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.















