പാലാ: മരിയാസദനവും പാലാ ജനമൈത്രി പോലീസും സംയുക്തമായി കേരള സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടന്നു. മരിയാസദനത്തിലെ 130-ലധികം അന്തേവാസികൾക്ക് ലഹരിവിമുക്തി അവബോധവും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടലും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മരിയാസദനത്തിൽ നടന്ന പരിപാടി പാലാ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ലഹരിവിമുക്തി ബോധവത്കരണ സെമിനാറിന് പാലാ ജനറൽ ആശുപത്രിയിലെ ഡോ. പാർവതി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിയ തെരേസ ജോസ്, ആൽക്കഹോളിക്സ് അനോണിമസ് ഗ്രൂപ്പിലെ ജോഷി മലയിൽ എന്നിവർ നേതൃത്വം നൽകി.
വൈകിട്ട് 5-ന് നടന്ന പൊതുസമ്മേളനത്തിൽ മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു. ADART പാലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊരുന്നോലിൽ അധ്യക്ഷത വഹിച്ചു. പാലാ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എം. ഡി. മുഖ്യപ്രഭാഷണവും മുണ്ടാങ്കൽ സെന്റ് ഡൊമിനിക്സ് പള്ളി വികാരി ഫാ. ജോർജ് പഴയപറമ്പിൽ അനുഗ്രഹപ്രഭാഷണവും നടത്തി. പാലാ എസ്.എച്ച്.ഒ ടോമിൻ ജോസ്, എസ്.ഐ സുരേഷ് കുമാർ ഡി. എസ്., പാലാ നഗരസഭ വാർഡ് കൗൺസിലർ ജിജി ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.















