2026 സെപ്റ്റംബർ 26 ശനി കന്നി 10
👉📰 എഫ്സിആര്എയുടെയും മതപരിവര്‍ത്തനത്തിന്റെയും പേരില്‍ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നിയമങ്ങള്‍ കൊണ്ടുവരാനും കേസുകള്‍ ചുമത്താനുമുള്ള വ്യഗ്രതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
👉📰 പതിനെട്ട് വയസ് തികയുന്ന യുവ വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി പട്ടിക പുതുക്കുന്ന തെരഞ്ഞെടുപ്പുകമ്മിഷന്റെ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടി സ്തംഭനാവസ്ഥയിലെന്ന് റിപ്പോർട്ട്.
👉📰 ലഹരിക്കെതിരെ ‘ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചി സിറ്റിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. ലോഡ്ജില്‍ നിന്ന് ചേര്‍ത്തല തിരിച്ചാറ്റുകുളം തച്ചന്‍വീട്ടില്‍ അഫ്സല് (23), ആലപ്പുഴ ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആലുംമൂട്ടില്‍ ജസ്ന സൂസന് ജൂബി (20) എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 199.038 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു..
👉📰 എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരുക്കേറ്റു
👉📰 ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. നിർമിത ബുദ്ധിയും ഫേസ്-സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോർഫ് ചെയ്ത യുവതിയുടെ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനകം നീക്കാൻ ഹൈക്കോടതി മെറ്റയോട് നിർദേശിച്ചു
👉📰 സിക്കിമിൽ കനത്ത മഴയ്ക്ക് പിന്നലെ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് സംഭവം. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ മുപ്പതോളം വീടുകൾ തകർന്നുവെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
👉📰 വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്കായി മോട്ടോർവാഹനവകുപ്പ് ഇ- കെ.വൈ.സി. സംവിധാനം ഏർപ്പെടുത്തി. ഒറ്റത്തവണ ഇ-കെ.വൈ.സി. ചെയ്ത് വാഹനരേഖകൾ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.
👉📰 മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. ശനിയാഴ്ചയ്ക്കുള്ളിൽ രാജി സമർപ്പിച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി.
👉📰 യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎഇയിൽ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത. യുക്രെയ്നു പുറമേ റഷ്യയും അമേരിക്കയും ചർച്ചയിൽ പങ്കാളികളാകും. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
👉📰 പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ്. ഇഎസ്എ പട്ടികയിൽനിന്ന് ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.















