ഏറ്റുമാനൂർ : പതിറ്റാണ്ടുകളായി അറിവിന്റെ പ്രകാശം പരത്തുന്ന രാജഭരണകാലത്ത് സ്ഥാപിച്ച,ഏറ്റുമാനൂർ എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി ഭരണസമിതിയിലേക്ക് ജനകീയ മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
തുടർച്ചയായി ഭരിക്കുന്ന ഭരണസമിതിയിൽ നിന്നും ഒരു മോചനം ലൈബ്രറി അംഗങ്ങൾ
ആഗ്രഹിക്കുകയാണ് , ആയിരക്കണക്കിന്ആയുഷ്കാല അംഗങ്ങളുള്ള ലൈബ്രറിയിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തിരിക്കുന്നത് 300 പേരെ മാത്രമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല.
നിലവിലെ ഭരണസമിതി ഏകാധിപത്യ തീരുമാനങ്ങളാണ് എടുക്കുന്നത്. ഏറ്റുമാനൂർ ടൗൺ ഹൃദയത്തിൽ , വലിയ ആസ്തിയുള്ള പ്രതിമാസം ലക്ഷങ്ങൾ വാടക ലഭിക്കുന്ന കട മുറികളുള്ള പ്രസ്ഥാനമാണ് ലൈബ്രറി . ലൈബ്രറിയും പരിസരങ്ങളും
ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാക്കുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ജനകീയ മുന്നണിയുടെ ലക്ഷ്യം. നിലവിൽ പി. ജി. കൃഷ്ണൻകുട്ടി നായർ , എം. സി .ജോസ് , അഡ്വ. ടി.പി. മോഹൻദാസ് , രാജു എബ്രഹാം ചൂണ്ടമല കുന്നേൽ , ജെ. രാധാകൃഷ്ണക്കുറുപ്പ് , കെ.പി .സാബു , ബി.സുനിൽ കുമാർ , ടി.വി .സുരേഷ് , കെ .ബി. വിജയൻ
എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് .
സെപ്റ്റംബർ 27ന് രാവിലെ എട്ടു മുതൽ വൈകുന്നേരം നാല് വരെ ലൈബ്രറി ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജു എബ്രഹം ചുണ്ട മലക്കുന്നേൽ, ടി.പി. മോഹൻദാസ് ജെ. രാധാകൃഷ്ണക്കുറപ്പ്. ടി.വി. സുരേഷ്, എം.സി .ജോസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















