പാലാ: ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സ്വിം-എ-തോൺ’ നീന്തൽ റിലേ മത്സരം നാളെ (സെപ്റ്റംബർ 26, ശനി) നടക്കും. ഹൃദയാരോഗ്യത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരം രാവിലെ 6 മണി മുതൽ പാലാ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററിലാണ് നടക്കുന്നത്.
25 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 8 പേ അടങ്ങുന്ന മിക്സഡ് റിലേ ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുകാൻ അവസരം. ഒരു ടീമിലെ ഓരോ നീന്തൽ താരവും 6 റൊട്ടേഷൻ പൂർത്തിയാക്കണം. ടീമിലെ എട്ട് അംഗങ്ങളും തങ്ങളുടെ ഓരോ റൊട്ടേഷനും പൂർത്തിയാക്കിയ ശേഷമേ അടുത്ത റൊട്ടേഷൻ ആരംഭിക്കാൻ പാടുള്ളൂ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കുന്ന ടീമുകൾക്കാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ ലഭിക്കുക.
വിജയികളാകുന്ന ടീമുകൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം സമ്മാനത്തുക ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ താരവും സ്വയം സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ വേദിയിൽ ഹാജരാക്കേണ്ടതുണ്ട്. ശരിയായ നീന്തൽ വേഷവും ക്യാപ്പും നിർബന്ധമാണ്. രജിസ്ട്രേഷനായി 99611 93926 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.















