സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ വ്യോമഗതാഗതം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അമേരിക്കന്‍ നടപടിക്ക് ഇന്ന് തുടക്കം.ഇറാനിലെ എല്ലാ വിമാനക്കമ്പനികളുടെയും രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുന്ന നടപടിക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത് .അമേരിക്കന്‍ ട്രഷറി വിഭാഗം പ്രഖ്യാപിച്ച കടുത്ത ഉപരോധം നിലവില്‍ വന്നാല്‍ ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള്‍ ആഗോള തലത്തില്‍ ഒറ്റപ്പെടും.
ആഗോള വ്യോമയാന മേഖലയില്‍ സമാനതകളില്ലാത്തൊരു പ്രതിസന്ധിയാണ് ഇന്ന് മുതല്‍ സംഭവിക്കാന്‍ പോകുന്നത്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന ഏറ്റവും കടുത്ത ഉപരോധ നടപടികളുടെ ഭാ?ഗമായി, ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള്‍ ആഗോള തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. യു.എസിന്റെ ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ആകാശ ഉപരോധം.















