2026 സെപ്റ്റംബർ 18 വെള്ളി കന്നി 02
👉📰 പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ധന ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ആഴ്ചയില്‍ നാല് ദിവസം മാത്രം ജീവനക്കാര്‍ ജോലിക്കെത്തിയാല്‍ മതിയെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രധാന നിര്‍ദേശം
👉📰 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകളുടെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റിന് (എം.ഡി.ആർ.) മേൽ വ്യാപാരികൾ 18 ശതമാനം ജി.എസ്.ടി. നൽകേണ്ടി വരുമെന്ന വാർത്തകൾ വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സർക്കാർ.
👉📰 സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) കാമറകളുടെ പ്രവർത്തനം കെല്‍ട്രോണ്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
👉📰 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച മെലോണി, അദ്ദേഹത്തിന് നല്ല ആരോഗ്യവും ഊർജവും വിജയവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.
👉📰 റഷ്യയ്ക്കും ഇറാനും എതിരായ ഉപരോധ നിയമം യു.എസ്. കോൺഗ്രസ് പാസാക്കിയത് കേന്ദ്രസർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിലെ തുടർനടപടികൾ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. നേരത്തെ പലതവണ വ്യക്തമാക്കിയതുപോലെ, 140 കോടി വരുന്ന ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു
👉📰 ഹൂതി വിമതരിൽനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം അഭ്യർഥിച്ച് സൗദി അറേബ്യ. മിസൈൽ ഇന്റർസെപ്റ്ററുകളുടെ ക്ഷാമം നേരിട്ടതിനെ തുടർന്നാണ് സൗദി അറേബ്യ സഖ്യരാഷ്ട്രങ്ങളെ സമീപിച്ചത്.
👉📰 കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി 3 ദിവസമായി പ്രദേശത്ത് കറങ്ങുന്ന സംഘം പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ കാറിൽ കയറ്റാനായി ശ്രമം നടത്തിയതായാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
👉📰 കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാനദായകർ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കാണ് ധനസഹായം
👉📰 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ പരാതിയുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര . അമിത് ഷായുടെ ബംഗാൾ സന്ദർശന വേളയിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മതത്തിന്റെ പേരിൽ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിവാക്കിയെന്നാണ് മഹുവ മൊയ്ത്രയുടെ പരാതി.
👉📰 ജനന-മരണ രജിസ്ട്രേഷന് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന പുതിയ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ ഒക്ടോബർ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍. ജനന-മരണങ്ങള് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണ് ഈ ഭേദഗതി.















