പാലാ രൂപതയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പള്ളി പള്ളിയിൽ മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാളിന് ആത്മീയ നിമിഷങ്ങളോടെ തുടക്കമായി. തിരുനാളിന് ഒരുക്കമായി 13-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മാർ സ്ലീവായുടെ മുമ്പിൽ വിശുദ്ധ റംശാ പ്രാർത്ഥന ശുശ്രൂഷ നടന്നു. ബഹുമാനപ്പെട്ട വികാരി ഫാദർ തോമസ് ബ്രാഹ്മണവേലിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് എസ്.എം.വൈ.എം (SMYM) തുരുത്തിപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മനോഹരമായി അലങ്കരിക്കുകയും പ്രകാശം ചൊരിയുന്ന ദീപങ്ങളാൽ ദീപാലംകൃതമാക്കുകയും ചെയ്തു. ഇടവകയിലെ സിസ്റ്റേഴ്സ്, മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർ ഭക്തിനിർഭരമായ ശുശ്രൂഷയിൽ സജീവമായി പങ്കെടുത്തു.















