2026 സെപ്റ്റംബർ 12 ശനി ചിങ്ങം 26
👉📰 കേന്ദ്ര സർക്കാരിന്റെ വിദ്യാലയ വികസന പദ്ധതിയായ ‘പി.എം. ശ്രീ’ (PM SHRI) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് രണ്ടാമതും കത്ത് ലഭിച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്നും വിഷയത്തിൽ അടിയന്തര കൂടിയാലോചനകൾ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
👉📰 സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
👉📰 ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും.
👉📰 സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം.
👉📰 ശബരിമലയിലെയും നിലയ്ക്കലിലെയും നിർമ്മാണ പ്രവർത്തനങ്ങള്‍ വൈകുന്നതിൽ അവലോകന യോഗത്തിൽ ദേവസ്വം മരാമത്തിനെ വിമർശിച്ച് മുഖ്യമന്ത്രി. അപ്പം, അരവണ വിതരണത്തിൽ വീഴ്ചയുണ്ടായാൽ സർക്കാർ കൈയും കെട്ടിനോട്ടിയിരിക്കില്ലെന്ന് ദേവസ്വം മന്ത്രിയും മുന്നറിയിപ്പ് നൽകി. എല്ലാം ഭംഗിയാക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറിൻെറ മറുപടി.
👉📰 അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കുട്ടികൾ പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് അഫ്സൽ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
👉📰 ക്രിമിനൽ കേസുകളിലെ ജാമ്യ, മുൻകൂർ ജാമ്യ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനായി പുതിയ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. സാധാരണ ജാമ്യ ഹർജികൾ പരമാവധി രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണമെന്നാണ് പ്രധാന നിർദേശം.. ഹർജികളിൽ മറുപടി നൽകുന്നതിനായി അഭിഭാഷകർക്ക് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നോ ബന്ധപ്പെട്ടവരിൽനിന്നോ നിർദേശങ്ങൾ തേടുന്നതിനായി അനുവദിക്കുന്ന സമയം ഏഴ് പ്രവൃത്തിദിവസത്തിൽ കവിയരുതെന്നും നിർദേശിച്ചിട്ടുണ്ട്.
👉📰 സെക്കന്തരാബാദിൽ കരസേനയുടെ മദ്രാസ് റെജിമെൻ്റിൻ്റെ ക്യാമ്പിൽനിന്ന് ആയുധങ്ങൾ മോഷണം പോയ സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. പ്രതിയെ മോഷണത്തിന് സഹായിച്ച രണ്ടുപേർ കൂടി കസ്റ്റഡിയിലായി. മോഷണം പോയ മുഴുവൻ ആയുധങ്ങളും ഹൈദരാബാദിൽനിന്ന് കണ്ടെത്തി. പ്രതിയെ സർവീസിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട പകപോക്കലാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. തെലങ്കാന ഡിജിപി സി വി ആനന്ദ് ആണ് വാർത്താസമ്മേളനം വിളിച്ച് അറസ്റ്റ് അടക്കമുള്ള നടപടികൾ വിശദീകരിച്ചത്.
👉📰 മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.















