spot_img

രാമപുരത്ത് തിരുവോണാവേശം; യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ ‘അരങ്ങ് 2K26’ ആഘോഷങ്ങൾ നാളെ

spot_img

Date:

രാമപുരം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ രാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാമപുരത്തിന്റെ സമസ്തമേഖലകളെയും ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്ന വമ്പിച്ച ഓണാഘോഷ പരിപാടി ‘അരങ്ങ് 2K26’ നാളെ (സെപ്റ്റംബർ 12, ശനിയാഴ്ച) നടക്കും. കോട്ടയം ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ രാമപുരത്ത് അരങ്ങേറുന്ന ജനകീയോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

പ്രധാന ആഘോഷദിനമായ നാളെ രാവിലെ ആർ.വി.എം. സ്കൂളിൽ (രാമപുരത്ത് വാര്യർ സ്മൃതി മണ്ഡപം) വച്ച് നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. പള്ളി ജംഗ്ഷൻ വഴി റോസറി ഗ്രാമം ഓഡിറ്റോറിയത്തിലേക്ക് നീങ്ങുന്ന ഘോഷയാത്ര പാലാ ഡി.വൈ.എസ്.പി. കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും.

റോബോട്ടിക് ആന, ഗരുഡൻ പറവ, മയിൽപ്പീലി നൃത്തം, പുലിക്കളി, ആട്ടക്കാവടി, കളരിപ്പയറ്റ്, കരാട്ടെ, ശിങ്കാരി മേളം, തെയ്യം, സ്ട്രീറ്റ് ഡാൻസ്, ഫ്ലോട്ടുകൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയ്ക്ക് പുറമെ ഫോർ വീലർ, ടു വീലർ ഫാൻസി ഡ്രസ്സ് മത്സരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടും.

ഘോഷയാത്ര സമാപിക്കുന്ന റോസറി ഗ്രാമത്തിൽ വർണ്ണാഭമായ ആകാശവിസ്മയവും തുടർന്ന് പൊതുസമ്മേളനവും നടക്കും. സാംസ്കാരിക പൊതുസമ്മേളനം കേരള ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ്ജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ തുടങ്ങി പ്രമുഖർ പങ്കെടക്കും. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന കലാസന്ധ്യയും ഡി.ജെ. നൈറ്റും അരങ്ങേറും.

ആഘോഷത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, കാർഷിക പ്രദർശനം, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, കർഷകരെ ആദരിക്കൽ, മംഗല്യ സഹായ വിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചിൻ മിഡാക്ക് അവതരിപ്പിക്കുന്ന ‘രാമപുരത്ത് വാര്യർ’ നാടകത്തോടെ ഓണാഘോഷങ്ങൾക്ക് സമാപനമാകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related