ന്യൂഡൽഹി: ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസംഗത്തെയും രൂക്ഷമായി
വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ പോലീസിന്റെ വെടിവെപ്പിന് ഇരയായ വിദ്യാർത്ഥികളെ ഒപ്പമിരുത്തി തയ്യാറാക്കിയ പുതിയ വീഡിയോ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി വിമർശനം കടുപ്പിച്ചത്.
എ.കെ. 47 തോക്കിൽ നിന്നുള്ള വെടിയുണ്ടകളാൽ തകർന്നുപോയ ഈ വിദ്യാർത്ഥികളുടെ ഭാവി സങ്കൽപ്പങ്ങളും സ്വപ്നങ്ങളും തിരികെ നൽകാൻ പ്രധാനമന്ത്രിക്കാകുമോ എന്ന് രാഹുൽ ചോദിച്ചു. ‘ജെൻ സി’ (Gen Z) യുവതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് പ്രധാനമന്ത്രി കോളേജ് സന്ദർശിച്ചതെങ്കിലും യഥാർത്ഥത്തിൽ വിദ്യാർത്ഥി സമൂഹം അനുഭവിക്കുന്ന ഭീതിയും അനീതിയും കാണാതെ പോവുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

















