പ്രധാനമന്ത്രി മോദിയുടെ 25 വർഷത്തെ പാർലമെന്ററി ജീവിതം: മാസാചരണവുമായി ബി.ജെ.പി
ഗുവാഹത്തി/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്ററി രാഷ്ട്രീയത്തിലും ജനസേവനത്തിലും 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കാൻ ബി.ജെ.പി. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് ആഘോഷ പരിപാടികൾ നടത്തുന്നത്.
https://youtu.be/jmUI_DDk_Fw2001 ഒക്ടോബർ 7-നാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടർന്ന് 2014 മേയ് 26-ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, നിലവിൽ തുടർച്ചയായ മൂന്നാം ഊഴത്തിലാണ് രാജ്യം ഭരിക്കുന്നത്. ഈ 25 വർഷത്തെ സേവന പാരമ്പര്യത്തെ അനുസ്മരിച്ചുകൊണ്ട് ‘നമോ സേവാ ഗാഥ’, ‘അങ്കണവാടി ഉത്സവ്’, ‘വികസിത് ഭാരത് സങ്കൽപ് യാത്ര’, ‘സേവാ ജ്യോതി യാത്ര’ ഉൾപ്പെടെ 13 പ്രധാന പരിപാടികളാണ് രാജ്യവ്യാപകമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
അസമിൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ച് പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 17-ന് പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി ബി.ജെ.പി. പ്രവർത്തകർ വീടുകളിൽ ദീപങ്ങൾ തെളിയിക്കുന്ന ‘ആശീർവാദർ ബന്തി’ എന്ന പരിപാടിയോടെയാകും കാമ്പയിന് തുടക്കമാകുക.

















