2026 സെപ്റ്റംബർ 05 ശനി ചിങ്ങം 19
👉📰 ഫുട്ബോൾ താരം മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പങ്കു വ്യക്തമാക്കുന്നത് അടക്കമുള്ള രേഖകൾ പിടിച്ചെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
👉📰 മൂന്നാറില്‍ വീണ്ടും നീലക്കുറിഞ്ഞി വസന്തം. സമുദ്രനിരപ്പില്‍ നിന്ന് 6,000 അടി ഉയരത്തിലുള്ള മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. 12 വര്‍ഷത്തിനു ശേഷമാണ് ഇവിടെ നീലക്കുറിഞ്ഞി പൂവിടുന്നത്.
👉📰 നേപ്പാള്‍ മിന്നല്‍ പ്രളയമുണ്ടായി പത്താം നാള് രണ്ട് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി 3 ‘എ’ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെയാണ് രക്ഷപ്പെടുത്തിയത്. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരും ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ ഇതോടെ വർധിച്ചിരിക്കുകയാണ്.
👉📰 കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ മിന്നൽ ഉപരോധത്തിനൊടുവിൽ ഡൽഹി പൊലിസ് മുട്ടുമടക്കി. സിജെപി പ്രവർത്തകയായ വിദ്യാർഥിനിയുടെ പിതാവിനെ മർദിച്ച കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പൊലിസ് മണിക്കൂറുകൾക്കകം പിടികൂടി. പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷൻ വളഞ്ഞുള്ള ശക്തമായ പ്രതിഷേധമാണ് പൊലിസിനെ ഉടൻ നടപടിയെടുക്കാൻ നിർബന്ധിതരാക്കിയത്.
👉📰 കൊച്ചി കായലില്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി. ‘ആല്‍ഫിയസ് വെമ്പനാടി’ എന്നും ‘ആല്‍ഫിയസ് ഹരി’ എന്നും പേരിട്ട ഈ പുതിയ ഇനങ്ങളെ കൊച്ചി കായലില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഊന്നി വലകളില്‍ നിന്നാണ് ശേഖരിച്ചത്.
👉📰 ബാലവേലയില്‍നിന്ന് 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രസർക്കാർ. വനിതാ-ശിശു വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിന്റെ (എന്‍സിപിസിആര്‍) രക്ഷാ-പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കാമ്പയിൻ വഴിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
👉📰 യുക്രൈൻ തലസ്ഥാനമായ കീവിലുള്ള യുക്രൈൻ ഇന്റലിജൻസ് സർവീസിന്റെ പ്രധാന ആസ്ഥാനത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. പകൽ സമയത്ത് ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും പരിക്കേറ്റതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
👉📰 നേപ്പാളിലെ പ്രളയദുരന്തത്തിൽ കാണാതായത് അറുനൂറോളം കുട്ടികളെ. റസുവ, നുവകോട്ട് ജില്ലകളിൽനിന്നാണ് പ്രളയം കുരുന്നുകളെ കവർന്നത്. റസുവ ജില്ലയിൽ മാത്രം 280 കുട്ടികളെ കണ്ടെത്താനുണ്ട്. നുവാകോട്ടിൽ 300നും 350നും ഇടയിൽ കുട്ടികൾ കാണാതായിട്ടുണ്ട്.
👉📰 കേരളം ധാരണാപത്രം ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ പദ്ധതിയിലെ ഫണ്ട് സംസ്ഥാനത്തിനു ലഭിക്കില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ.
👉📰 മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ രാത്രിയുടെ മറവിൽ ആക്രമിക്കാൻ തുനിഞ്ഞ യുവാവിനെ തെരുവുനായ്ക്കൾ കടിച്ചോടിച്ചു. കോയമ്പത്തൂർ തുടിയല്ലൂർ എൻജിജിഒ കോളനി-അശോക്പുരം റെയിൽവേ മേൽപ്പാലത്തിന് താഴെയിരുന്നു സംഭവം.

















