അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചു. മറ്റു ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ എന്നിവരും ടീമിലുണ്ട്. നേരത്തെ സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം പിടിക്കാന്‍ സാധിച്ചില്ല. പരിക്കില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ ടീമില്‍ ഉണ്ടെങ്കിലും ഫിറ്റ്‌നെസ് തെളിയിച്ചാല്‍ മാത്രമെ ടീമിലിടം നേടൂ.
അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍*, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ*, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ*.
ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ തിലക് വര്‍മ്മയാണ് ഉപനായകന്‍. അതേസമയം, ജസ്പ്രിത് ബുമ്രയ്ക്കും ഇത് തിരിച്ചുവരവാണ്. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. മെയ് 24-ന് നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഓണ്‍-ഫീല്‍ഡ് പ്രകടനം.

















