എസ്.എം.വൈ.എം പാലാ രൂപതയുടെ 2026 പ്രവർത്തനവർഷത്തെ രൂപതാതല കലോത്സവമായ ‘സർഗതരംഗം’ പ്രവിത്താനം ഫൊറോന പള്ളിയിൽ വെച്ച് നടന്നു. രൂപതാതല മത്സരങ്ങളിൽ തിളക്കമാർന്ന പ്രകടനവുമായി കുന്നോന്നി യൂണിറ്റ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
കുന്നോന്നി യൂണിറ്റിൽ നിന്നുള്ള കെവിൻ ജോർജ് ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും, ദേവസി അരുൺ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മുദ്രവാക്യ രചന മത്സരത്തിൽ കുന്നോന്നി യൂണിറ്റിലെ ഡോണി മാത്യു മൂന്നാം സ്ഥാനവും നേടി.

















